Sunday, January 1, 2012

ഹൃദയ നൊമ്പരം

വിങ്ങുമീ ഹൃദയത്തില്‍ ഒരു ....
നറു ബാഷ്പമായി നീ പെയ്ത
വേളയില്‍ ......
തെല്ലു നേരത്തേക്ക്‌ എങ്കിലും
ഞാന്‍ കൊതിച്ചു പോയ്‌
നിന്റെ സ്നേഹം എന്നന്നെക്കുമായ്‌
എനിക്ക് തന്നിരുന്നെങ്കില്‍
നിന്‍ ഹൃദയത്തില്‍ ഒരു കോണില്‍
ഇടമേകിയാലും .. ഞാന്‍ പരിച്ചരിചീടാം എന്‍ ദേവനെ
പോലെ ....
കോവിലം എന്‍ ഹൃദയത്തില്‍ വെച്ച് ...............

നീ ...

മനസ്സിന്‍റെ നൊമ്പര തേനുണ്ണാന്‍ പറന്നു വന്ന ദേശാടന കിളിയോ നീ ....
മരുഭൂമിയില്‍ പെയ്ത മഴയാണോ നീ ....
വറ്റി വരണ്ട എന്‍ കണ്oത്തില്‍ ഉറ്റി വീണ ഒരു ജല കണികയോ നീ ....
ആരായാലും എനിക്ക് ഒന്ന് മാത്രം അറിയാം .......






നീയാണെന്‍ സര്‍വതും

Wednesday, September 16, 2009

''മരണം''

വരുമെന്ന് നിനച്ചു ഞാന്‍

ഓരോ രാവിലും

പക്ഷെ അവന്‍ വന്നില്ല

കനവിലും നിനവിലും എന്‍റെ

സ്വപ്നങ്ങളിലും അവന്‍ മാത്രമായിരുന്നു

കൊതിച്ചനളുകളില്‍ ഒന്നും

അവന്‍ വന്നില്ല

നാളുകലെരുംതോരും ഞാന്‍

അവനെ കൂടുതല്‍ സ്നേഹിച്ചു

ഞാന്‍ സ്നേഹിച്ചത് അവനെ മാത്രമായിരുന്നു

അവനെ തന്നെ .......... മരണം

ഒരിക്കല്‍ പ്രതീക്ഷികാതെ അവനെന്നെ

തേടി വന്നു

എന്‍റെ നേരെ കൈകള്‍ നീതി

എന്തോ എനിക്ക് പോകുവാന്‍ മനസു വന്നില്ല

കാരണം എന്‍റെ

കാതുകളില്‍ ആരോ മന്ത്രിച്ചു

നിനക്ക് ഇനിയും ഒരുപാടു

ചെയ്തു

തീര്‍ക്കുവാന്‍ ഉണ്ട്